ജല രാജാവ് കാട്ടില്‍ തെക്കേതിൽ ചുണ്ടൻ;പുന്നമടക്കായൽ ആവേശത്തിമിർപ്പിൽ
ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ നേടി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കേതിൽ എന്നീ നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.
20 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ വള്ളംകളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്‍റ് റിട്ടയേർഡ് അഡ്മിറൽ ഡി.കെ ജോഷി മുഖ്യാതിഥിയായിരുന്നു.
ആയിരക്കണക്കിനാളുകളാണ് വള്ളംകളി കാണാൻ എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം വന്ന നെഹ്റു ട്രോഫി വള്ളംകളിയെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.