രണ്ടാം വാരത്തിലും കുതിപ്പു തുടർന്ന് പത്തൊൻപതാം നൂറ്റാണ്ട് 

വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഷോ അതിന്‍റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്നു. അതേസമയം, ചിത്രത്തിന്‍റെ ആദ്യ ആഴ്ചത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. ആദ്യ ആഴ്ചയിൽ തന്നെ 23.6 കോടി രൂപയാണ് ചിത്രം ഗ്രോസ് കളക്ഷൻ നേടിയത്. സൂപ്പർസ്റ്റാറുകളില്ലാത്ത ഒരു സിനിമയുടെ റെക്കോർഡ് കളക്ഷൻ ആണിത്. 

തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 500 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്തു. രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ ചിത്രം കൂടുതൽ തിയേറ്ററുകളിൽ എത്തി.  കേരളത്തിൽ ആദ്യ ആഴ്ചയേക്കാൾ രണ്ടാം ആഴ്ചയുടെ തുടക്കത്തിൽ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. 

ചിത്രത്തിന്‍റെ മികച്ച വിജയത്തിന്‍റെ സന്തോഷം സംവിധായകൻ വിനയൻ പങ്കുവെച്ചു. പത്തൊമ്പതാം നൂറ്റാണ്ട് രണ്ടാം ആഴ്ചയിൽ കൂടുതൽ ആവേശത്തോടെ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. സിനിമയുടെ വിജയത്തിന് പുറമെ പുതിയൊരു ആക്ഷൻ ഹീറോയെ മലയാള സിനിമയ്ക്ക് നൽകിയതിൽ അതിയായ സന്തോഷമുണ്ട്. ഒപ്പം തന്നെ നിർമ്മാതാവായ ഗോകുലം ഗോപാലേട്ടനെ പോലെ തൻേടവും, കലാഹൃദയവുമുള്ള ഒരു വ്യക്തിത്വത്തിൻെറ വിജയം കൂടിയാണിത് എന്നാണ് അദ്ദേഹം കുറിച്ചത്.