പുള്ളിപ്പുലി എതിരെ ചാടി സ്കൂട്ടർ മറിഞ്ഞു; പരിക്കേറ്റ 18കാരിക്കെതിരെ കേസ്

ഗൂഡല്ലൂര്‍: പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ വിദ്യാർത്ഥിനിക്കെതിരെ വനംവകുപ്പ് കേസെടുത്തു.

കമ്മാത്തി സ്വദേശിനി സുശീല (18)യ്ക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തത്. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.ബി.എസ് വിദ്യാർത്ഥിനിയായ പെൺകുട്ടി നവംബർ 30ന് രാത്രി 8.30 ഓടെ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

മൈസൂരു ഹൈവേയിൽ പുത്തൂർ വയൽ റോഡിൽ സെമറിറ്റന്‍ ആശുപത്രിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ ആക്രമണം നടന്നത്. സുശീലയ്‌ക്ക് നെറ്റിയിലും മുറിവേറ്റിട്ടുണ്ട്.