ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തു; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മേയര്‍ ആര്യ

തിരുവനന്തപുരം: കത്തെഴുതാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ലെറ്റർപാഡ് ദുരൂപയോഗം ചെയ്തതായും ആര്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. അത്തരമൊരു കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.

മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. കോർപ്പറേഷൻ മതിൽ ചാടിക്കടന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ബിജെപി സമരപന്തലിൽ കേന്ദ്രമന്ത്രി വി മുരളീധരൻ അഭിവാദ്യം ചെയ്തു. കോൺഗ്രസ് കൗൺസിലർമാരുടെ സമരത്തിൽ പങ്കെടുത്ത ശശി തരൂർ എംപി മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും മുരളീധരൻ പറഞ്ഞു.