വീട് വരെ ഉപേക്ഷിച്ച് നാട്ടുകാർ; തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ തലവേദനയായി ഉറുമ്പുകൾ

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ തലവേദനയായി ഉറുമ്പുകൾ. ഏഴ് ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്. വീടുകളിലെ കന്നുകാലികളേയും ചെടികളേയുമെല്ലാം ഉറുമ്പുകൾ നശിപ്പിക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു.

ലോകത്തെ ഏറ്റവും വിനാശകാരികളായ മഞ്ഞ കുഞ്ഞൻ ഉറുമ്പുകളാണ് ഇവ. ഇവ കടിക്കുകയോ വിഷം കുത്തിവയ്ക്കുകയോ ചെയ്യില്ല. എന്നാൽ ഇവ പുറപ്പെടുവിക്കുന്ന ഫോമിക് ആസിഡ് കൃഷിക്കും കന്നുകാലികൾക്കും ഭീഷണിയാണ്.

ഈ മഞ്ഞ ഉറുമ്പുകളുടെ ശാസ്ത്രീയ നാമം ആനോപ്ലോപിസ് ഗ്രാസിലിപ്‌സ് എന്നാണ്. ഭ്രാന്ത് പിടിച്ച രീതിയിൽ ചുറ്റും ഓടി നടക്കുന്നവയാണ് ഇവ. അവർക്ക് കൃത്യമായ ഭക്ഷണക്രമം ഇല്ല. ഇവ എന്തും ഭക്ഷണമാക്കുമെന്ന് പ്രശസ്ത എന്റോമോളജിസ്റ്റ് ഡോ.പ്രണോയ് ബൈദ്യ പറഞ്ഞു.