Skip to content
Saturday, May 24, 2025
Kannur Vision Online

Kannur Vision Online

  • കേരളം
  • കണ്ണൂര്‍
  • ദേശീയം
  • പ്രാദേശികം
  • വിനോദം
  • ചരമം
  • സ്‌പോര്‍ട്‌സ്‌
  • ടെക്‌നോളജി
  • LIVE TV
  • app-privacy
Latest കേരളം 

സ്‌കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു

September 23, 2022September 23, 2022 Web Editor Application for school logo, Latest, കേരളം

തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.

ലോഗോ തയ്യാറാക്കി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നൽകാം. ശാസ്ത്രോത്സവം, കലോൽസവം, കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താൽപ്പര്യമുള്ളവർക്ക് മൂന്ന് വിഭാഗങ്ങളിലും പങ്കെടുക്കാം.

ലോഗോയിൽ അതത് മേളകളുടെ ചിഹ്നങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തണം. മേള നടക്കുന്ന ജില്ലയുടെ സ്വഭാവം ഉചിതമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റുചെയ്യാവുന്ന ഫോർമാറ്റിൽ ഒരു സിഡിയും A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയയ്ക്കുന്ന കവറിന്‍റെ പുറത്ത് മേളയുടെ ലോഗോ ഏതാണ് എന്ന് പ്രത്യേകം എഴുതണം. ലോഗോകൾ ഒക്ടോബർ 15 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തപാൽ വഴി ലഭ്യമാക്കണം. വിലാസം: സി.എ. സന്തോഷ്, അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്, ജഗതി, തിരുവനന്തപുരം – 695 014.

സംസ്ഥാനത്തെ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ സൃഷ്ടിപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വിഭാഗത്തിൽപ്പെട്ടവരെ ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, പെയിന്‍റിംഗുകൾ/ കളർ പെയിന്‍റിംഗുകൾ എന്നിവയ്ക്കുള്ള അവാർഡിന് ക്ഷണിക്കുന്നു. പ്രസ്തുത കൃതികളുടെ നാല് പകർപ്പുകൾ സ്വന്തം സൃഷ്ട്ടി ആണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് എന്നിവ സഹിതം കമ്മിഷണർ, വികലാംഗർക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന കലാസൃഷ്ടികൾ അവാർഡിന് പരിഗണിക്കില്ല.

  • ← മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവൻ
  • തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ →

You May Also Like

ജില്ലയില്‍ 1262 പേര്‍ക്ക് കൂടി കൊവിഡ് ; 1253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

September 6, 2021September 6, 2021 webdesk

വേനല്‍ക്കാല സമയക്രമത്തില്‍ കൂടുതല്‍ സര്‍വീസുകളുമായി കണ്ണൂര്‍ വിമാനത്താവളം.

March 24, 2023March 24, 2023 webdesk

കാഞ്ഞങ്ങാട് അമ്പലത്തറ നിന്ന് പോയ കാർ വനത്തിനുള്ളിലെ പുഴയിൽവീണു മുങ്ങി. രണ്ട് പേർ അത്ഭുതകരമായ രക്ഷപ്പെട്ടു

June 27, 2024June 27, 2024 webdesk

Latest

  • മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം May 23, 2025
  • ഓൺലൈൻ തട്ടിപ്പ്; നാലുപേർക്ക് പണം നഷ്ടമായി May 23, 2025
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം May 23, 2025
  • പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനു പിന്നാലെ വീട്ടുകാർക്കൊപ്പം നഗരത്തില്‍ എത്തിയ പെൺകുട്ടിക്ക് കാറിടിച്ച്‌ ദാരുണാന്ത്യം . May 23, 2025
  • ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് May 23, 2025
  • റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി. May 23, 2025
  • സ്വർണ വില കുറഞ്ഞു May 23, 2025
  • സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് May 23, 2025
  • വീണ്ടും കോവിഡ് മരണം; 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു May 23, 2025
  • സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ, കാലവർഷം രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് May 23, 2025
  • മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ഉള്‍പ്പടെ തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി May 22, 2025

അറിയിപ്പ്‌

കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത
Latest അറിയിപ്പ്‌ 

കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത

April 25, 2025April 25, 2025 webdesk

കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി.എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്

പെരുന്നാള്‍ -വിഷു അവധിക്ക് കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ട്രിപ്പ്
അറിയിപ്പ്‌ കേരളം 

പെരുന്നാള്‍ -വിഷു അവധിക്ക് കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ട്രിപ്പ്

March 27, 2025March 27, 2025 webdesk
KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടി
Latest അറിയിപ്പ്‌ 

KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടി

March 11, 2025March 11, 2025 webdesk
റെയിൽവേയിൽ 32,438 അവസരങ്ങൾ
Latest അറിയിപ്പ്‌ 

റെയിൽവേയിൽ 32,438 അവസരങ്ങൾ

January 29, 2025January 29, 2025 webdesk
അഴീക്കോട് 110 കെവി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം ജനുവരി 23, 24, 25 തീയതികളില്‍ പൂര്‍ണമായും തടസപ്പെടും
Latest അറിയിപ്പ്‌ 

അഴീക്കോട് 110 കെവി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം ജനുവരി 23, 24, 25 തീയതികളില്‍ പൂര്‍ണമായും തടസപ്പെടും

January 21, 2025January 21, 2025 webdesk
പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31ന് അകം അപ്‌ഡേറ്റ് ചെയ്യണം
Latest അറിയിപ്പ്‌ 

പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31ന് അകം അപ്‌ഡേറ്റ് ചെയ്യണം

January 17, 2025January 17, 2025 webdesk
ബുധനാഴ്ചത്തെ നെറ്റ്പരീക്ഷ മാറ്റിവെച്ചു
Latest അറിയിപ്പ്‌ 

ബുധനാഴ്ചത്തെ നെറ്റ്പരീക്ഷ മാറ്റിവെച്ചു

January 14, 2025January 14, 2025 webdesk
Copyright © 2025 Kannur Vision Online. All rights reserved.
Theme: ColorMag by ThemeGrill. Powered by WordPress.