കരീന കപൂറിൻ്റെ മര്‍ഡര്‍ മിസ്റ്ററി ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂള്‍ പൂര്‍ത്തിയായി

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കരീന കപൂർ. ഹൻസാല്‍ മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് കരീന കപൂർ ഇപ്പോൾ. കരീന തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മർഡർ മിസ്റ്ററി ചിത്രത്തിൻ്റെ ലണ്ടൻ ഷെഡ്യൂൾ കരീന പൂർത്തിയാക്കി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

ഏക്താ കപൂറാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്. ഇത് ഒരു മികച്ച ടീമായിരുന്നുവെന്ന് കരീന കപൂർ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചു. ചിത്രത്തിന്‍റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കരീനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.