നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സ് 140 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 140 പോയിന്റ് താഴ്ന്ന് 61,730ലും എൻഎസ്ഇ നിഫ്റ്റി 37 പോയിന്റ് താഴ്ന്ന് 18,366ലും വ്യാപാരം ആരംഭിച്ചു. അതേസമയം, ആദ്യ വ്യാപാരത്തിൽ വിശാലമായ വിപണികൾ മുൻനിര സൂചികകളെ മറികടന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.22 ശതമാനം വരെ ഉയർന്നു.

നിഫ്റ്റിയിൽ ഇന്ന് ഐഷർ മോട്ടോഴ്സ് ഓഹരികൾ 1.3 ശതമാനം ഉയർന്നു. സിപ്ല ഓഹരികൾ 1.1 ശതമാനം ഉയർന്നു. ഡോ റെഡ്ഡിസ് ലാബ്സ് ഓഹരികൾ 1.3 ശതമാനം ഉയർന്നു. അതേസമയം നിഫ്റ്റിയിൽ ഇന്ന് ഡിവിസ് ലാബ് ഒരു ശതമാനം ഇടിഞ്ഞു. അപ്പോളോ ഹോസ്പിറ്റൽസ് ഓഹരിയും നഷ്ടം നേരിടുന്നു.

അതേസമയം ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ ശക്തി രൂപയെ തളർത്തി. രൂപയുടെ മൂല്യം 66 പൈസ ഇടിഞ്ഞ് 81.57 ആയി.