ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം; റെക്കോർഡിന് റൊണാള്‍ഡോ

ദോഹ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം എന്ന റെക്കോർഡാണ് റൊണാൾഡോ നേടുക.

2022 ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പോർച്ചുഗലിന് വേണ്ടി പകരക്കാരനായി എത്തിയതോടെയാണ് റൊണാൾഡോ റെക്കോർഡിനോടടുത്തത്. ഈ മത്സരത്തോടെ റൊണാൾഡോ കുവൈറ്റിന്‍റെ ബദർ അൽ മുതവയുടെ റെക്കോർഡിനൊപ്പമെത്തി.

റൊണാൾഡോ 196 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബദറും ഇത്രയും മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. ഒരു തവണ കൂടി അന്താരാഷ്ട്ര ജേഴ്സിയിൽ കളിച്ചാൽ റൊണാൾഡോയ്ക്ക് റെക്കോർഡ് സ്വന്തം പേരിലാക്കാം.