വിപണിയിൽ നേട്ടം തുടരുന്നു; സെൻസെക്സ് 250 പോയിൻറ് ഉയർന്നു
മുംബൈ: ആഗോള സൂചനകൾ ശക്തി പ്രാപിച്ചതോടെ ആഭ്യന്തര വിപണിയിൽ നേട്ടം തുടരുന്നു. നിഫ്റ്റി 50 പോയിന്‍റ് ഉയർന്ന് 18,300 ലെവലിന് മുകളിലും ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റ് ഉയർന്ന് 61,791 ലുമാണ് വ്യാപാരം നടക്കുന്നത്.
നിഫ്റ്റി സ്‌മോൾ ക്യാപ്, നിഫ്റ്റി മിഡ് ക്യാപ് സൂചികകൾ ആദ്യ വ്യാപാരത്തിൽ 0.5 ശതമാനം വരെ ഉയർന്നപ്പോൾ ബ്രോഡർ മാർക്കറ്റുകളും സമാനമായ പ്രവണത പിന്തുടർന്നു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയാണ് ഇന്ന് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. ഇവ ഒരു ശതമാനം വരെ വർദ്ധിച്ചു. അതേസമയം, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ സൂചികകൾ ഇടിഞ്ഞു.