രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 12,752 ആയി കുറഞ്ഞു
ഡൽഹി: ഇന്ത്യയിൽ 842 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,64,810 ആയി. അതേസമയം സജീവ കേസുകൾ 12,752 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30520 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിൽ നിന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. മൊത്തം അണുബാധയുടെ 0.03 ശതമാനം സജീവ കേസുകളാണ്, അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.78 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 435 കേസുകളുടെ കുറവ് രേഖപ്പെടുത്തി.
രോഗമുക്തി നേടിയവരുടെ എണ്ണം 4,41,21,538 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു. രാജ്യവ്യാപക വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.77 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പറയുന്നു.