ഇന്ത്യയിൽ റോഡപകടങ്ങളുടെ എണ്ണം കുത്തനെ വർദ്ധിച്ചു

ന്യൂഡല്‍ഹി: റോഡപകടങ്ങളുടെ കാര്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) 2021 ലെ ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഡാറ്റ പുറത്തുവിട്ടു.

2020 നെ അപേക്ഷിച്ച് റോഡപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ വർദ്ധിച്ചതായാണ് കണക്ക്. കോവിഡ് -19 ലോക്ക്ഡൗണുകൾക്ക് ശേഷം വാഹനങ്ങളുടെ സഞ്ചാരം വർദ്ധിച്ചതാണ് 2020 നെ അപേക്ഷിച്ച് അപകടങ്ങളും മരണങ്ങളും ഉയരാനുള്ള ഒരു കാരണം.