അഗ്നിപഥ് പദ്ധതി; ബീഹാറിൽ ഭാരത് ബന്ദ് ശക്തം, ബംഗാളിലും ഒഡീഷയിലും പ്രതിഷേധം

ബീഹാർ : അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ സമാധാനപരം. പശ്ചിമ ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാവുകയാണ്. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ കോച്ചിംഗ് സെന്റർ ഉടമ ഗുരു റഹ്മാന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ സ്വന്തമായി സായുധ കേഡർ അടിത്തറ കെട്ടിപ്പടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമാസക്തമായ പ്രതിഷേധം നടന്ന ബീഹാറിലെ സ്ഥിതിഗതികൾ പൂർണമായും ശാന്തമാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് 900 ലധികം പേരെ അറസ്റ്റ് ചെയ്യുകയും 161 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, പശ്ചിമ ബംഗാൾ, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്.