‘വിമതര്‍ ബാലാസാഹെബ് താക്കറെയുടെ പേര് ഉപയോഗിക്കരുത്’

മുംബൈ: ബാലാസാഹേബ് താക്കറെയുടെ പേരിനെച്ചൊല്ലിയുള്ള ശിവസേന-ഷിൻഡെ തർക്കം രൂക്ഷമായതിനെ തുടർന്ന് വിമത എംഎൽഎമാർ ബാലാസാഹേബ് താക്കറെയുടെ പേർ ഉപയോഗിക്കുന്നത് ശിവസേന വിലക്കി.

ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന ശിവസേന ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

ഏക്നാഥ് ഷിൻഡെയോ മറ്റ് വിമത എംഎൽഎമാരോ ശിവസേനയുടെ പിതാവായ ബാലാസാഹേബിന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്നാണ് തീരുമാനം.