സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പിന്‍റെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. നറുക്കെടുപ്പ് വൈകീട്ട് മൂന്നിന് നടക്കും. നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ ആണ് നടക്കുക.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. 40 രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ വില. 8,000 രൂപയുടെ സമാശ്വാസ സമ്മാനവും നൽകും. 

അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം WG 568562 എന്ന നമ്പറിന് ലഭിച്ചു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഗോകുൽ ദാസ് എന്ന ഏജന്‍റിൽ നിന്നാണ് ടിക്കറ്റുകൾ വിറ്റത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം WM 204663 എന്ന ടിക്കറ്റിനാണ്. കൊല്ലത്താണ് ഈ ടിക്കറ്റ് വിറ്റത്. ഐശ്വര്യ മുരുകേഷ് എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്.