സഹപ്രവർത്തകന്റെ കെട്ടിപ്പിടിത്തത്തിൽ വാരിയെല്ലുകൾ പൊട്ടി; യുവതിക്ക് നഷ്ടപരിഹാരം നൽകും

ബെയ്ജിങ്: സഹപ്രവർത്തകൻ തന്നെ അമർത്തിക്കെട്ടിപ്പിടിച്ചതിനാൽ വാരിയെല്ലുകൾ ഒടിഞ്ഞതായി യുവതി പരാതിപ്പെട്ടു. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ഒരു വർഷം മുൻപാണ് പരാതിയിലേക്ക് നയിച്ച സംഭവം നടന്നത്. ആലിംഗനത്തിന്‍റെ ഭാഗമായി മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞുവെന്നാണ് പരാതി. ചികിത്സയ്ക്ക് ചെലവായ പണവും ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതിന്റെ നഷ്ടപരിഹാരവും വേണമെന്ന് യുവതി പറഞ്ഞു. യുവതിക്ക് 10,000 യുവാൻ (1.17 ലക്ഷം രൂപ) നൽകാൻ കോടതി ഉത്തരവിട്ടു.