ക്രൊയേഷ്യയിൽ നിന്ന് കപ്പൽ എത്തി പൗരന്മാർക്ക് താമസം ഒരുക്കും

ദോഹ: ലോകകപ്പിൽ ഖത്തറിന്‍റെ സ്വന്തം പൗരൻമാർക്ക് ആതിഥേയത്വം ഒരുക്കാൻ ക്രൊയേഷ്യയുടെ കപ്പൽ ഒക്ടോബറിൽ ദോഹ തുറമുഖത്ത് എത്തും. ക്രൊയേഷ്യൻ ബിസിനസ് കൗൺസിൽ (സിബിസി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫുട്ബോളിനോടും ദേശീയ ടീമിനോടുമുള്ള സ്നേഹം മാത്രമല്ല, ടൂർണമെന്‍റിനിടെ രാജ്യത്തിന്‍റെ സംസ്കാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണിത്.

ഖത്തറിന്റെ സമുദ്രയാന പൈതൃകം പുതുതലമുറയ്ക്ക് പകരാനും ലോകകപ്പിന്റെ പ്രചാരണവുമായി 2019ൽ കത്താറ കൾചറൽ വില്ലേജിന്റെ ഫത് അൽ ഖൈർ പരമ്പരാഗത പായ്ക്കപ്പൽ യാത്രാസംഘം ക്രൊയേഷ്യയിൽ എത്തിയിരുന്നു. 162 മീറ്റർ നീളവും 18.5 മീറ്റർ വീതിയുമുള്ള ഈ കപ്പൽ 1913 ലാണ് നിർമ്മിച്ചത്.