പുതിയ ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഐഡി’യുടെ ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഐഡി’. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ദിവ്യ പിള്ള, ഷാലു റഹീം എന്നിവരും ചിത്രത്തിലുണ്ട്. ‘ഐഡി’യുടെ ചിത്രീകരണം പൂർത്തിയായി.

കലാഭവൻ ഷാജോൺ, ജോണി ആന്‍റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സിമു ചങ്ങനാശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫൈസൽ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംഗീതം നിഹാൽ സാദിഖ്.

മുഹമ്മദ് കുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്സ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ പ്രമുഖ ബിസിനസ് സംരംഭകരിൽ ഒന്നാണ് എസ്സ ഗ്രൂപ്പ്. ഹോട്ടലുകൾ, റിസോർട്ടുകൾ, സർവീസ് സ്റ്റേഷനുകൾ, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ്സ് എന്നിവയിൽ മുഖ്യധാരയിലുള്ള എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിനിമയിലേക്കുള്ള ഒരു പുതിയ ചുവടുവെപ്പാണ് ‘എസ്സ എന്‍റർടെയ്ൻമെന്‍റ്സ്’ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് നടത്തുന്നത്.