പുസ്തകങ്ങളുടെ മണവും ഹോം വര്‍ക്കും അലര്‍ജി; പതിനൊന്നുകാരന്റെ വീഡിയോ വൈറൽ
ഗൃഹപാഠം ചെയ്യുന്നത് പല കുട്ടികളെയും സംബന്ധിച്ചിടത്തോളം ഒരു മടിയുള്ള ജോലിയാണ്. അതിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ അവർ തേടും. അവരിൽ ഭൂരിഭാഗവും വയറുവേദനയും തലവേദനയും നടിച്ച് രക്ഷപ്പെടുന്നു. ചൈനയിൽ നിന്നുള്ള ഒരു പതിനൊന്നു വയസുകാരൻ മറ്റൊരു തരം രോഗവുമായി വന്നിരിക്കുന്നു.
പുസ്തകങ്ങളോടും ഗൃഹപാഠത്തോടും തനിക്ക് അലർജിയുണ്ടെന്നാണ് പയ്യൻ പറയുന്നത്. 11 വയസുകാരൻ കരയുന്ന വീഡിയോ അമ്മയാണ് പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു.
ഗൃഹപാഠം ചെയ്യുന്നതിനിടയിൽ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മൂക്ക് തുടയ്ക്കുന്നത് കണ്ട് അമ്മ ചോദിച്ചു, എന്താണ് പ്രശ്നം എന്ന്. തനിക്ക് അലർജിയാണെന്ന് മകൻ മറുപടി നൽകി. അലർജിയുടെ കാരണം ചോദിച്ചപ്പോൾ പുസ്തകത്തിന്റെ മണവും ഹോം വർക്കുമാണ് അലർജിക്ക് കാരണമെന്നാണ് കുട്ടി പറയുന്നത്.