അഫ്ഗാനിസ്ഥാനിൽ രോഗവ്യാപനം; ആരോഗ്യരംഗം പ്രതിസന്ധിയിൽ
കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ. രാജ്യത്ത് വിവിധ രോഗങ്ങൾ പടരുകയാണ്.
അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി), അഞ്ചാംപനി, കോംഗോ പനി, ഡെങ്കിപ്പനി, കൊവിഡ് 19 എന്നിങ്ങനെയുള്ള രോഗങ്ങള്‍ അഫ്ഗാനിസ്ഥാനിൽ പടരുന്നതായി ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി) കേസുകളില്‍ രാജ്യവ്യാപകമായി ഗണ്യമായ വർദ്ധനവ് ഉണ്ടായതായി ലോകാരോഗ്യ സംഘടന പറഞ്ഞതായി റിപ്പോർട്ടുണ്ട്.