ആറ്റംബോംബിന്‍റെ പിതാവിൻെറ കഥ; നോളൻ്റെ ‘ഓപ്പൺഹൈമര്‍’ ട്രെയിലര്‍ പുറത്ത്

ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ചെടുത്ത കഥയുമായി ക്രിസ്റ്റഫർ നോളൻ. ആറ്റംബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

ഓപ്പൻഹൈമർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ആറ്റംബോംബിന്‍റെ പിതാവിന്‍റെ ഭൗതികശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള ജീവിതവും ആദ്യത്തെ അണുബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്‍റെ പങ്കാളിത്തവും വിവരിക്കുന്നു. 

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലിക്ക്, ബെന്നി സഫ്ദി, ജോഷ് ഹാർട്ട്നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ് എന്നിവർക്കൊപ്പം സിലിയൻ മർഫി ടൈറ്റിൽ റോളിൽ ഓപ്പൻഹൈമറായി വേഷമിടുന്നു.