വിദ്യാർത്ഥികളെ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി; പരിശോധന കർശനമാക്കി എംവിഡിയും പൊലീസും

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ ബസ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൺസെഷൻ നൽകാതെ ഇരിക്കുക, സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക എന്നീ പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ബസിൽ നിന്ന് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ വിദ്യാർത്ഥികൾക്ക് പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു.

സ്റ്റോപ്പിൽ ഡബിൾ ബെൽ അടിക്കുന്നതും ബസിൽ കയറാത്തതും ബസിൽ കയറുമ്പോൾ അപമര്യാദയായി പെരുമാറുന്നതും ഇളവ് ചോദിച്ചപ്പോൾ അപമാനിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും കണ്ടാൽ വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിലോ പൊലീസിലോ പരാതി നൽകാം.