സസ്പെൻസിന് വിരാമം ;പുതിയ ബിസ്കറ്റ് അവതരിപ്പിച്ചത് എം.എസ്. ധോണി

മുംബൈ: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പത്രസമ്മേളനം നടത്തുമെന്നും സുപ്രധാനമായ ഒരു വാർത്ത പുറത്തുവിടുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒടുവിൽ ആ വാർത്ത പുറത്ത് വന്നു. പുതിയ ബിസ്കറ്റാണ് ധോണി വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി കളിക്കുന്നത് നിർത്തുമോ എന്ന ആശങ്കയിലായിരുന്ന ആരാധകർക്കും ഇത് ആശ്വാസമായി. 2014ൽ എം.എസ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിന് ശേഷം, 2017 ൽ അദ്ദേഹം ഏകദിന, ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. 2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു.