അധ്യാപക അനുപാതം 1:40; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിന് അംഗീകാരമുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും തസ്തികകൾ സംരക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഈ വർഷവും തസ്തികകളുടെ സംരക്ഷണത്തിനായി 1:40 എന്ന അനുപാതം തുടരാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഓരോ വിഭാഗത്തിനും മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കൊണ്ട് ഉത്തരവ് പുറത്തിറക്കി.