‘പള്ളിമണി’യുടെ ടീസർ പുറത്തിറങ്ങി

നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘പള്ളിമണി’. സൈക്കോ-ഹൊറർ വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. 

ശ്വേത മേനോൻ, കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുകയെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അനിയൻ ചിത്രശ്രാലയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. സജീഷ് താമരശ്ശേരിയാണ് ചിത്രത്തിന്‍റെ കലാസംവിധാനം.

രതീഷ് പല്ലാട്ടാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. നാരായണനാണ് ചിത്രത്തിന്‍റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പള്ളിമണി എന്ന ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.