‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിന്റെ’ ടീസര്‍ പുറത്ത്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ശ്രീധന്യ കാറ്ററിംഗ് സർവീസിന്‍റെ’ ടീസർ പുറത്തിറങ്ങി. സംവിധായകൻ ജിയോ ബേബി തന്നെയാണ് ടീസർ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. പ്രശാന്ത് മുരളി, ജിലു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോ ബേബിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റർ ഫ്രാൻസിസ് ലൂയിസ്. ബേസിൽ സി.ജെ, മാത്യൂസ് പുളിക്കൽ എന്നിവരാണ് സംഗീത സംവിധായകർ. കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നോബിൻ കുര്യനാണ്. സ്വാതി വിജയനാണ് വസ്ത്രാലങ്കാരം. സൗണ്ട് ഡിസൈൻ ടോണി ബാബു. സുഹൈൽ കോയയും അലീനയും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.