പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ.ഡി ചേംബറിൽ വച്ചാണ് പ്രഖ്യാപനമുണ്ടാകുക. വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിശോധിക്കാം. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസരവുമുണ്ട്. റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷയും 31,332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതി.

പരീക്ഷാഫലം എങ്ങനെ അറിയാം?

ഔദ്യോഗിക വെബ്സൈറ്റ് keralaresults.nic.in keralapareekshabhavan.in കാണുക, ‘കേരള എസ്എസ്എൽസി റിസൾട്ട് 2022’ എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. റോൾ നമ്പറും മറ്റ് ലോഗിൻ വിശദാംശങ്ങളും റെക്കോർഡ് ചെയ്ത് എസ്.എസ്.എൽ.സി ഫലം സമർപ്പിക്കുക സ്ക്രീനിൽ കാണാം ഫലം ഡൗൺലോഡ് ചെയ്ത് പ്രിൻറ് ചെയ്യാം