ബഫര്‍സോണ്‍ വിഷയം; ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത
കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട് മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും. ബഫർ സോൺ പ്രശ്നം നിലനിൽക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളിൽ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര ആരംഭിക്കും.
വൈകീട്ട് അഞ്ചിന് കൂരാച്ചുണ്ടിൽ പ്രതിഷേധയോഗം ചേരും. ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ബഫർ സോണുമായി ബന്ധപ്പെട്ട വിവിധ പ്രദേശങ്ങളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചിട്ടുണ്ട്.