ബഫർ സോൺ വിഷയം; മന്ത്രിമാര്‍ കര്‍ദിനാള്‍ ക്ലീമിസിനെ കാണുന്നു

തിരുവനന്തപുരം: ബഫർ സോൺ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ സർക്കാർ. മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കർദിനാൾ ക്ലീമിസുമായി കൂടിക്കാഴ്ച നടത്തുന്നു. കർദിനാൾ ക്ലീമിസിനെ കൊണ്ടുവന്ന് സഭകളെ അനുനയിപ്പിക്കാനാണ് ശ്രമം.

ബഫർ സോൺ ആശങ്ക പരിഹരിക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കാൻ രണ്ട് നിർണായക യോഗങ്ങൾ ഇന്ന് ചേരും. മൂന്ന് മണിക്ക് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും.

സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ടും നൽകാൻ അനുമതി തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ഇന്ന് ചേരും. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിൽ പരാതി നൽകുന്നതിനുള്ള സമയപരിധി നീട്ടാനാണ് ധാരണ.