അജിത് – മഞ്ജു വാര്യർ ചിത്രം ‘തുനിവിൻ്റെ’ ട്രെയിലർ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിന്‍റെ ‘തുനിവി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബാങ്ക് കവർച്ചയിൽ തുടങ്ങുന്ന ട്രെയിലർ അജിത്ത് ഒരു പോലീസുകാരനാണോ അതോ കൊള്ളക്കാരനാണോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. തീയേറ്ററുകളിൽ തീ പടർത്താൻ പറ്റിയ സിനിമ തന്നെയാണ് പൊങ്കലിന് റിലീസ് ചെയ്യുന്നതെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോൾഡ് ഗെറ്റപ്പിൽ മഞ്ജു വാര്യരും പ്രത്യക്ഷപ്പെടുന്നുണ്ട്. 

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി തീയേറ്ററുകളിലെത്തും. കണ്മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത് കുമാറും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണിത്. 

വീര, സമുദ്രക്കനി, ജോൺ കോക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്, തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.