‘കൂമന്‍’ ട്രെയിലർ പുറത്തിറങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കൂമൻ’ ട്രെയിലർ പുറത്തിറങ്ങി. അനന്യ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കെ.ആർ കൃഷ്ണകുമാറിന്‍റേതാണ് തിരക്കഥ. നാളിതുവരെ മലയാളത്തിൽ റിലീസ് ചെയ്യാത്ത പ്രമേയ വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

രഞ്ജി പണിക്കർ, ബാബുരാജ് എന്നിവരെ കൂടാതെ തമിഴിൽ നിന്നുള്ള താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊള്ളാച്ചിയും മറയൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകൾ. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു ശ്യാം ആണ് സംഗീത സംവിധായകൻ. എഡിറ്റിംഗ് വി. എസ്. വിനായക്.