അടുക്കള കുഴിച്ചപ്പോൾ കിട്ടിയ നിധി വിറ്റത് ആറ് കോടിയിലധികം രൂപയ്ക്ക്

ഈസ്റ്റ് യോർക്ക്ഷെയർ: ഇംഗ്ലണ്ടിലെ ദമ്പതികൾ അടുക്കളയിൽ നിന്ന് കണ്ടെടുത്ത 260 സ്വർണ്ണ നാണയങ്ങൾ 6 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. 6,91,10,154.62 രൂപയ്ക്കാണ് നാണയങ്ങൾ വിറ്റുപോയത്. 2019 ൽ ഈസ്റ്റ് യോർക്ക്ഷെയറിലെ എല്ലർബിയിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയിരുന്നു. 18-ാം നൂറ്റാണ്ടിലെ സ്വർണ്ണ നാണയങ്ങൾ അടുക്കളയുടെ താഴെ മണ്ണിനടിയിൽ നിന്ന് കിട്ടിയ ഒരു പാത്രത്തിൽ നിന്നാണ് കണ്ടെത്തിയത്. 

നാണയങ്ങൾ 1610 മുതൽ 1727 കാലഘട്ടത്തിൽ ഉള്ളതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി. ബാൾട്ടിക് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഒരു ഹൾ കുടുംബമായ ഫെർൺലി-മെയ്‌സ്റ്റേഴ്‌സിന്റേതായിരുന്നു അത്. ലേലക്കാർ പറയുന്നതനുസരിച്ച്, സ്വർണ്ണ നാണയങ്ങൾക്ക് അപ്രതീക്ഷിത വിലയാണ് ലഭിച്ചിരിക്കുന്നത്. 

സ്പിങ്ക് ആൻഡ് സൺസ് ആണ് നാണയങ്ങൾ ലേലത്തിൽ വിറ്റത്. 91,59,276.46 രൂപയെങ്കിലും ഇന്ന് ചെലവാകുമെന്നും ഇത് ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയ 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സ്വർണ്ണ നാണയങ്ങളിൽ ഏറ്റവും വലുതാണെന്നും ലേല സ്ഥാപനം പറയുന്നു.