ഉയിഗ്വര്‍ മുസ്‌ലിം വിഷയം; യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

ന്യൂയോര്‍ക്ക്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.

ഇന്ത്യയ്ക്ക് പുറമെ യുക്രൈൻ, ബ്രസീൽ, മെക്സിക്കോ ഉൾപ്പെടെ 11 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഈ 11 രാജ്യങ്ങൾ ഉൾപ്പെടെ 19 രാജ്യങ്ങൾ കരട് പ്രമേയത്തെ എതിർത്ത് നിലപാടെടുത്തതോടെ പ്രമേയം പാസായില്ല. 47 അംഗ കൗൺസിലിൽ 17 അംഗരാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

‘ചൈനയിലെ ഷിന്‍ജിയാങ് ഉയിഗ്വര്‍ സ്വയംഭരണ പ്രദേശത്തെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുക’ എന്ന പേരിലായിരുന്നു കരട് പ്രമേയം അവതരിപ്പിച്ചത്.