ലോകത്തെ വിജയകരമായ ആദ്യകുടൽമാറ്റ ശസ്ത്രക്രിയ ഒന്നരവയസ്സുകാരിയിൽ
മഡ്രിഡ്: ഒന്നര വയസുകാരിയായ എമ്മയുടെ വയറ്റിലെ മിക്കവാറും എല്ലാ അവയവങ്ങളും മറ്റൊരാളുടേതാണ്. കുടൽ, കരൾ, പാൻക്രിയാസ്, പ്ലീഹ, ദഹനവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങൾ, അവയെല്ലാം ഇന്ന് അവളുടെ ശരീരത്തിന്‍റെ ഭാഗമാണെന്ന് പറയാം.
എമ്മ എല്ലാ കുഞ്ഞുങ്ങളെയും പോലെ ആരോഗ്യവതിയാണ്. വിജയകരമായ കുടല്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് എമ്മ.
സ്പെയിനിലെ മാഡ്രിഡിലെ ലാ പാസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ചൊവ്വാഴ്ചയാണ് ആശുപത്രി അധികൃതർ ഇക്കാര്യം ലോകത്തെ അറിയിച്ചത്.