ലോകത്തിലെ ഏറ്റവും ഭാരമുള്ള മത്സ്യം; അസോറസിന് സമീപം കണ്ടെത്തിയ സതേൺ സൺഫിഷ്

നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്സ്യത്തിന്റെ ഭാരം എത്രയാണ്? ഉത്തരം നൂറ് എന്നാണെങ്കിലും, അത് ഒന്നുമല്ലെന്ന് പറയേണ്ടിവരും. കാരണം, ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ മത്സ്യത്തെ കണ്ടെത്തി. ഇതിന് 6,000 പൗണ്ടിലധികം ഭാരമുണ്ട്. അതായത് 2,700 കിലോയിലധികം. 

സതേൺ സൺഫിഷ് എന്നറിയപ്പെടുന്ന ഈ ഭീമൻ മത്സ്യത്തെ അസോറസിന് സമീപമാണ് കണ്ടെത്തിയത്. കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭീമൻ മത്സ്യത്തിന്‍റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

2021 ന്‍റെ അവസാനത്തിലാണ് അറ്റ്ലാന്‍റിക് സമുദ്രത്തിലെ അസോറസിന് സമീപം ഭീമാകാരമായ മത്സ്യത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, അതിന്‍റെ ഭാരത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ മത്സ്യത്തെ ഔദ്യോഗികമായി പഠിച്ച ഗവേഷണ സംഘം ‘ലോകത്തിലെ ഏറ്റവും ഭാരമേറിയ ബോണിഫിഷ്’ ആണ് ഇതെന്ന പ്രസ്താവന പുറത്തിറക്കി.