ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം!

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലേക്ക് എത്താൻ ഇനി ബാക്കിയുള്ളത് ദിവസങ്ങൾ മാത്രം. 2022 നവംബർ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷവും ജനസംഖ്യയുടെ കാര്യത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും, അടുത്ത വർഷം, ഇന്ത്യ ചൈനയെ മറികടന്ന് ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തും.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2080 വരെ ഈ ജനസംഖ്യാ വർദ്ധനവ് തുടരും. പിന്നീട് 2100 വരെ ജനസംഖ്യയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകില്ല. എന്നിരുന്നാലും, 2080ഓടെ, ആഗോള ജനസംഖ്യ 1040 കോടിയിൽ എത്തും. ഇതിന് മുമ്പ് 2030ൽ ജനസംഖ്യ 850 കോടിയായും 2050ൽ 950 കോടിയായും ഉയരും. 

വരും വർഷങ്ങളിൽ എട്ട് രാജ്യങ്ങൾ ലോക ജനസംഖ്യയിൽ നിർണ്ണായക പങ്ക് വഹിക്കും. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നിവയാണ് ലോക ജനസംഖ്യയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന എട്ട് രാജ്യങ്ങൾ.