തിയേറ്റര്‍-ഒ.ടി.ടി തര്‍ക്കം: ഫിലിം ചേംബര്‍ യോഗം മാറ്റി വച്ചു

കൊച്ചി: സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു.

വ്യാഴാഴ്ച എറണാകുളത്ത് നടക്കേണ്ടിയിരുന്ന യോഗം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. തിയേറ്റർ റിലീസാകുന്ന ചിത്രങ്ങളുടെ ഒടിടി റിലീസ് സമയപരിധി 56 ദിവസമായി ഉയർത്തണമെന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ ആവശ്യമാണ് യോഗം ചർച്ച ചെയ്യാനിരുന്നത്. ഓണം റിലീസ് ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ‘ഫിയോക്ക്’ ഫിലിം ചേംബറിന് കത്തയച്ചിരുന്നു.