എൻജിന് തീപിടിച്ചതിനെ തുടർന്ന് പട്നയിൽ പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

പട്ന: ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്ന വിമാനത്തിന്റെ എഞ്ചിൻ തീപിടിച്ചതിനെ തുടർന്ന് വിമാനം പട്ന വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.വിമാനം പറന്നുയർന്ന ഉടൻ തന്നെ തകരാർ ശ്രദ്ധയിൽപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണ്.

പക്ഷിയിടിച്ചതിനെ തുടർന്ന് എഞ്ചിൻ തീപിടിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വിമാനം പറന്നുയരുന്നതിന്റെയും ഇറങ്ങുന്നതിന്റെയും വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.