കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്ന് വി ഡി സതീശൻ

കായംകുളം: കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചില വിഷയങ്ങളിൽ, സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഗവർണർ കൂട്ടുനിൽക്കാത്തപ്പോൾ മാത്രമാണ് പ്രശ്നം. ലോകായുക്ത വിഷയത്തിൽ ബില്ലിൽ ഒപ്പിടാതിരിക്കുന്നത് നല്ല തീരുമാനമാണ്. ഗവർണറുടെ തെറ്റായ തീരുമാനങ്ങളെ പ്രതിപക്ഷം എതിർത്തിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ നിലപാട് രാഷ്ട്രീയം നോക്കിയല്ല, വിഷയം നോക്കിയാണ്.

വർഗീയ ശക്തികളെയും ബി.ജെ.പിയെയും സംഘപരിവാറിനെയും ലക്ഷ്യമിട്ടാണ് ഭാരത് ജോഡോ യാത്ര. സി.പി.എം അതിനെതിരെ രോഷം കൊള്ളുന്നു. രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും നേതാക്കളോ സി.പി.എമ്മിനെ ആക്രമിച്ചിട്ടില്ല. സി.പി.എം കേന്ദ്രനേതൃത്വത്തെ സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.