ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇത്തവണ മഴ ജാഗ്രതയിൽ ഓണക്കാലം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസമായ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും.

കോമറിൻ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈദ്യുതി വകുപ്പിന്‍റെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. കടലിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.