സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രാവിലെ സ്വർണ വില പവന് 440 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയോടെ 400 രൂപ കൂടി. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37,160 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 15ന് രാവിലെ 55 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 25 രൂപ വർധിച്ചു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,645 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില ശനിയാഴ്ച 40 രൂപ കുറഞ്ഞു. എന്നാൽ ഉച്ചയോടെ പവന് 20 രൂപ കൂടി. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,845 രൂപയാണ് ഇന്നത്തെ വിപണി വില.