സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വിപണി വില 37,400 രൂപയാണ്.

ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 30 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 3865 രൂപയാണ്. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയും, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.