ഇന്ത്യയില്‍ ഇനിയൊരു കൊവിഡ് തരംഗത്തിന് സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍

ന്യൂഡൽഹി: രാജ്യത്ത് മറ്റൊരു കൊവിഡ് തരംഗത്തിന് സാധ്യതയില്ലെന്ന് ആരോഗ്യവിദഗ്ധർ. മൂന്നാം തരംഗത്തിൽ ജനസംഖ്യയുടെ വലിയൊരു ശതമാനം പേരെ ഒമിക്രോണ്‍ ബാധിച്ചു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇതിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി ഒരു സംരക്ഷണ കവചമായിരിക്കും. 18-നും 59-നും ഇടയിൽ പ്രായമുള്ള മുതിർന്നവരിൽ 88% പേർക്കും ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടില്ല.

എന്നിരുന്നാലും, ആർജിച്ച പ്രതിരോധശേഷി ഒരു സംരക്ഷണ കവചമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം ആളുകളെയും ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് വാക്സിനേഷൻ, ബൂസ്റ്റർ ഡോസുകൾ എന്നിവയും ലഭിച്ചിട്ടുണ്ട്. അതിനാൽ, മറ്റൊരു നാലാം തരംഗത്തിന് സാധ്യതയില്ല. ചൈനയിൽ ഇത് സംഭവിക്കാത്തതാണ് അവിടെ രോഗവ്യാപനത്തിന് കാരണം.

കൊവിഡ് ആരംഭിച്ചത് മുതല്‍, ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശനമായ നോണ്‍-ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകളുടെ തന്ത്രമാണ് ചൈന പിന്തുടരുന്നതെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതിനാല്‍, അവരുടെ ഹൈബ്രിഡ് പ്രതിരോധശേഷി അത്ര ശക്തമല്ല. ഇന്ത്യയില്‍ 300-ലധികം ഒമിക്രോണ്‍ വേരിയന്റുകള്‍ പ്രചാരത്തിലുണ്ട്.