യോഗ്യതയില്ല; മാര്‍ക്കറ്റ്‌ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കി
കൊച്ചി: മാർക്കറ്റ്ഫെഡ് എം.ഡി എസ്.കെ സനിലിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇന്നുതന്നെ ചുമതല ഒഴിയണമെന്നും എംഡി എന്ന നിലയിൽ ഒരു ഇടപെടലും പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനോടും മാർക്കറ്റ് ഫെഡിനോടും അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ശേഷമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
വയനാട് സ്വദേശിയായ കൃഷ്ണനാണ് ഹർജി നൽകിയത്. നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.