‘പ്രതിപക്ഷ നേതാവ് ആര്‍ എസ് എസ് വേദി പങ്കിട്ടതില്‍ തെറ്റില്ല’

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസുമായി വേദി പങ്കിടുന്നതിൽ തെറ്റില്ലെന്ന് നടൻ ഹരീഷ് പേരടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും കാന്തപുരം മുസ്ലിയാരെയും തിരഞ്ഞെടുപ്പ് സമയത്ത് കാണാൻ പോകുന്നതിൽ തെറ്റൊന്നുമില്ലെങ്കിൽ പിണറായി വിജയൻ മദനിക്കൊപ്പം വേദി പങ്കിടാൻ കഴിയുമെങ്കിൽ വി.ഡി സതീശൻ ആർ.എസ്.എസിനൊപ്പം വേദി പങ്കിടുന്നതിൽ തെറ്റില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

വി ഡി സതീശൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ചു. സായുധ വിപ്ലവത്തിലൂടെയല്ല അവർ അധികാരത്തിൽ വന്നത്… നിങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുമ്പോൾ തന്നെ അവരുടെ വേദികള്‍ പങ്കിടുന്നതിൽ എന്താണ് തെറ്റ്? അദ്ദേഹം ചോദിച്ചു.