ജാതി സെന്‍സസുണ്ടാകാൻ സാധ്യതയില്ല; ആ പതിവില്ലെന്ന് കേന്ദ്രം പാർലമെന്‍റിൽ
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിൽ ജാതി സെൻസസ് ഉണ്ടാകാൻ സാധ്യതയില്ല. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടേതല്ലാതെ ജാതി അടിസ്ഥാനമാക്കി സെൻസസ് നടത്തുന്നത് പതിവില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചു.
സെൻസസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നുള്ള എ ഗണേശമൂർത്തിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. ബീഹാർ, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളും ചില സംഘടനകളും അടുത്ത സെൻസസിൽ ജാതി വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
മറ്റ് വിവരങ്ങൾക്ക് പുറമേ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഡാറ്റയാണ് സെൻസസിൽ ശേഖരിക്കുന്നത്. ഇതല്ലാതെ, സ്വാതന്ത്ര്യാനന്തരം ജാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരുകൾ ജനസംഖ്യാ സെൻസസ് നടത്തിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.