Latestലോകംവിനോദം

സൂപ്പർമാനായി തിരിച്ച് വരവില്ല; ആരാധകരെ നിരാശരാക്കി ഹെൻറി കാവിൽ

ലോകമെമ്പാടും ആരാധകരുള്ള ഡി സിയുടെ സൂപ്പർഹീറോ സിനിമയായ ‘സൂപ്പർമാനി’ൽ ഹെൻറി കാവിലാണ് സൂപ്പര്‍മാനായി എത്താറുള്ളത്. എന്നാൽ ആരാധകരെ നിരാശരാക്കി താൻ ഇനി സൂപ്പർമാൻ ആകില്ലെന്ന വാർത്തയുമായി ഹെന്‍റി കാവിൽ രംഗത്തെത്തിയിരിക്കുകയാണ്.

ഡിസി അധികൃതരായ ജെയിംസ് ഗൺ, പീറ്റർ സഫ്രാൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് ഹെന്‍റി കാവിൽ പറഞ്ഞു. സൂപ്പർമാന്റെ ചെറുപ്പകാല കഥ സിനിമയാക്കാനാണ് ഡി സിയുടെ തീരുമാനം. ആയതിനാൽ പുതിയ താരമായിരിക്കും സൂപ്പർമാനായി ഇനി ചിത്രത്തിൽ വരുന്നത്.