ഈ വർഷത്തെ ബുക്കര്‍ പുരസ്‌കാരം ഷെഹാന്‍ കരുണതിലകെയ്ക്ക്
ലണ്ടന്‍: ഈ വർഷത്തെ ബുക്കർ പ്രൈസ് ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. മാലി അൽമേഡയുടെ ദ സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന നോവലിനാണ് ഷെഹാൻ കരുണതിലകെ പുരസ്കാരം നേടിയത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു യുദ്ധ ഫോട്ടോഗ്രാഫറെക്കുറിച്ചാണ് നോവൽ.
തിങ്കളാഴ്ച രാത്രി ലണ്ടനിൽ നടന്ന ചടങ്ങിൽ ക്വീൻ കണ്‍സോര്‍ട്ട് കാമിലയിൽ നിന്ന് അദ്ദേഹം അവാർഡ് സ്വീകരിച്ചു. 47 കാരനായ ഷെഹാൻ കരുണതിലകിന് 50,000 പൗണ്ടാണ് സമ്മാനത്തുകയായി ലഭിച്ചത്.