കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തിയുള്ളവർ ഇടതുപക്ഷത്തേക്കു വരുമെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തരായവർ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ നിലപാടിൽ അസംതൃപ്തരായ ആളുകൾ കോൺഗ്രസിലും ലീഗിലുമുണ്ടെന്നും റിയാസ് പറഞ്ഞു.
“യു.ഡി.എഫിനുള്ളിൽ മതേതര മനസ്സുള്ളവർ തൃപ്തരല്ല. കേരളത്തിൽ ബി.ജെ.പിയുടെ ബി ടീമായാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. ദേശീയ തലത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് വിപരീതമായി കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിക്ക് ഇവിടെ വേണ്ടത് പോലെ മുദ്രാവാക്യം വിളികളുമായി സിന്ദാബാദ് വിളിക്കുന്നവരായി മാറിയിട്ടുണ്ട്. ഇതിൽ വലിയ അസംതൃപ്തിയുണ്ട്. ആ അസ്വസ്ഥതയുടെ ഭാഗമായി ഭാവിയിൽ പലരും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൂടുതൽ അടുക്കും. ഇത് സ്വാഭാവികമാണെന്നും, സംഭവിക്കാൻ പോകുകയാണെന്നും,” റിയാസ് പറഞ്ഞു.