ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ട; വി.ഡി സതീശന്‍

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എറണാകുളം ഡി.സി.സി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം.

എറണാകുളത്തെ മുതിര്‍ന്ന നേതാക്കളക്കം പലരും രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്‍ ഡി.സി.സി യോഗത്തില്‍ കടുത്ത നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പങ്കെടുക്കാത്തവര്‍ എന്തിനാണ് ഇനി പാര്‍ട്ടിയില്‍ എന്ന് വി.ഡി. സതീശന്‍ സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ ആരാഞ്ഞു.